വരുന്നു പുതിയ പാമ്പൻ പാലം
പുതിയ പാമ്പൻ പാലം നാടിന് സമർപ്പിക്കുന്നതിന് മുന്നോടിയായി ഉള്ള സുരക്ഷാ പരിശോധനകൾ നവംബർ 13 14 തീയതികളിൽ നടക്കുന്നു. റെയിൽവേയുടെ സതേൺ സർക്കിളിന്റെ പൂർണ്ണ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാ പരിശോധനകൾ നടത്തുക. സിവിൽ ഏവിയേഷൻ മിനിസ്ട്രിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് റെയിൽവേയുടെ സേഫ്റ്റി കമ്മീഷണർ. പാലം തുറന്നു കൊടുക്കുന്നതിന് മുന്നോടിയായി മോട്ടോർ ട്രോളിയിലുള്ള ഇൻസ്പെക്ഷനും, ഇൻസ്പെക്ഷൻ സ്പെഷ്യൽ റേക്ക് ഉപയോഗിച്ചുള്ള സ്പീഡ് ട്രയലും നടക്കും. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥൻ പുതിയ പാലത്തിന് സർട്ടിഫിക്കേഷൻ നൽകുന്നതോടെ പാലം…