Arun Kumar S R

വീണ്ടും കേരളത്തിൽ നിക്ഷേപവുമായി ബഹുരാഷ്ട്ര കമ്പനി

        അമേരിക്ക ആസ്ഥാനമായി പേ റോൾ, ഫിനാൻഷ്യൽ മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന ആഗോള കമ്പനിയായ സ്ട്രാഡ ഗ്ലോബൽ കേരളത്തിൽ അവരുടെ പ്രവർത്തനം വിപുലീകരിച്ചിരിക്കുന്നു. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ രണ്ടിൽ ആരംഭിച്ചിരിക്കുന്ന കമ്പനിയിൽ 1400 ജീവനക്കാർ പ്രവർത്തിക്കുന്നു. ഇത് വളരെ പെട്ടെന്നുതന്നെ ഇരട്ടിയിലധികമാക്കാനുള്ള പദ്ധതികൾ കമ്പനിക്കുണ്ടെന്ന് സന്ദർശനത്തിനിടെ കമ്പനിയുടെ ഓപ്പറേഷൻ ഹെഡ് ബെർണാഡസ് ഗ്രോനസ്റ്റീൻ പറയുകയുണ്ടായി. 35 ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച് 1400ലെത്തി നിൽക്കുകയാണ് കേരളത്തിലെ സ്ട്രാഡ ഗ്ലോബലിൻ്റെ വളർച്ച. ഇതിൽ 90% ജീവനക്കാരും മലയാളികൾ തന്നെയാണ്‌….

Read More

കേരളത്തിൽ ഉയരുന്നു സ്വകാര്യ ബിസിനസ് പാർക്കുകൾ

        കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി, 2016ൽ കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ 28ആം റാങ്കിലായിരുന്നു. ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങൾ (ULB-കൾ) നൽകുന്ന ലൈസൻസുകളും സർട്ടിഫിക്കറ്റുകളും അനായാസം നൽകുന്ന പ്രക്രിയ, റവന്യൂ വകുപ്പിൻ്റെ സർട്ടിഫിക്കറ്റ് വിതരണം, യൂട്ടിലിറ്റി പെർമിറ്റുകൾ നൽകൽ, പൊതുവിതരണ സമ്പ്രദായം (ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്), ഗതാഗത മേഖലയിലെ മെച്ചപ്പെടുത്തലുകൾ,…

Read More

അതിവേഗം അതിജീവനത്തിലേക്ക് നമ്മുടെ കെൽട്രോൺ

       L&Tയെ മത്സരാധിഷ്ഠിത ടെൻഡറിൽ പരാജയപ്പെടുത്തി നാഗ്പൂർ കോർപ്പറേഷന്റെ 197 കോടി രൂപയുടെ ഓർഡർ കെൽട്രോൺ നേടി. കെൽട്രോൺ വികസിപ്പിച്ച ഇൻറലിജൻറ് ആൻഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങൾ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്ഥാപിക്കുന്നതിനുള്ള മെഗാ ഓർഡറാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. മത്സരാധിഷ്ഠിത ടെൻഡറിലൂടെ നേടിയ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ, നാഗ്പൂരിലെ ഗതാഗത സുരക്ഷയുടെയും പരിപാലനത്തിന്റെയും മെഗാപദ്ധതിയുടെ ചുമതല കെൽട്രോൺ കരസ്ഥമാക്കി. പദ്ധതിയുടെ മൊത്തം മൂല്യം 197 കോടി രൂപയാണ്.കേരളത്തിൽ ഉടനീളം മോട്ടോർ വാഹന വകുപ്പിന് വേണ്ടി…

Read More