കൊല്ലം ജില്ലയിലെ അതിമനോഹരമായ ഒരു വെള്ളച്ചാട്ടം
കൊല്ലം ജില്ലയിൽ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത പോയിട്ടില്ലാത്ത ഒരു അതിമനോഹരമായ സ്വകാര്യ വെള്ളച്ചാട്ടം ആണ് വെഞ്ചർ വാട്ടർഫാൾസ് അഥവാ വെഞ്ചർ വെള്ളച്ചാട്ടം. കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ, തെന്മല കഴിഞ്ഞിട്ട് ആര്യങ്കാവ് പോകുന്ന വഴിയിൽ കഴുതുരുട്ടി റെയിൽവേ സ്റ്റേഷന് സമീപം ആണ് ഈ മനോഹരമായ സ്ഥലം നിലനിൽക്കുന്നത്. ഒരു സ്വകാര്യ പൈനാപ്പിൾ തോട്ടത്തിന്റെ നടുക്കാണ് ഈ വെള്ളച്ചാട്ടം നിൽക്കുന്നത്. രണ്ട് തട്ടുകളായി പതഞ്ഞൊഴുകുന്ന അതിമനോഹരമായ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട കാഴ്ച തന്നെയാണ് കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി കുളിക്കാൻ…