അമേരിക്ക ആസ്ഥാനമായി പേ റോൾ, ഫിനാൻഷ്യൽ മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിക്കുന്ന ആഗോള കമ്പനിയായ സ്ട്രാഡ ഗ്ലോബൽ കേരളത്തിൽ അവരുടെ പ്രവർത്തനം വിപുലീകരിച്ചിരിക്കുന്നു. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ രണ്ടിൽ ആരംഭിച്ചിരിക്കുന്ന കമ്പനിയിൽ 1400 ജീവനക്കാർ പ്രവർത്തിക്കുന്നു. ഇത് വളരെ പെട്ടെന്നുതന്നെ ഇരട്ടിയിലധികമാക്കാനുള്ള പദ്ധതികൾ കമ്പനിക്കുണ്ടെന്ന് സന്ദർശനത്തിനിടെ കമ്പനിയുടെ ഓപ്പറേഷൻ ഹെഡ് ബെർണാഡസ് ഗ്രോനസ്റ്റീൻ പറയുകയുണ്ടായി. 35 ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച് 1400ലെത്തി നിൽക്കുകയാണ് കേരളത്തിലെ സ്ട്രാഡ ഗ്ലോബലിൻ്റെ വളർച്ച. ഇതിൽ 90% ജീവനക്കാരും മലയാളികൾ തന്നെയാണ്.
യോഗ്യരായ ജീവനക്കാരെ നൂറുദിവസംകൊണ്ട് റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞുവെന്നത് ആവശ്യമായ സ്കിൽ കേരളത്തിലുണ്ടെന്ന് വ്യക്തമാക്കുന്നു.
കേരളത്തെ കമ്പനിയുടെ ആഗോളതലത്തിൽ തന്നെയുള്ള സെൻ്റർ ഓഫ് എക്സലൻസ് ആക്കി വളർത്താനാണ് സ്ട്രാഡ ശ്രമിക്കുന്നത് എന്നത് കേരളം വ്യാവസായിക ലോകത്ത് എത്രമാത്രം ശ്രദ്ധ ആകർഷിക്കുന്നു എന്നതിൻ്റെ തെളിവാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷവും രാജ്യത്തെ തന്നെ ഈ മേഖലയിലെ ഒന്നാം സ്ഥാനവും കൂടുതൽ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുമെന്നുറപ്പാണ്.