18,548 കോടി വിറ്റുവരവ് നേടി കല്യാൺ ജ്വല്ലേഴ്‌സ്

14,071 കോടി രൂപ എന്ന മുൻ വർഷത്തെ വിറ്റുവരവിനെ അപേക്ഷിച്ചു 32%വർദ്ധന. എന്നാൽ ഈ വർഷത്തെ സാമ്പത്തിക വർഷം കല്യാൺ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 18,548 കോടി രൂപയായി. ലാഭം 596 കോടി രൂപ. ഇന്ത്യയിലെ വിറ്റുവരവ് 15,783 കോടി രൂപയാണ്. കഴിഞ്ഞ വർഷം 11,584 കോടി ആയിരുന്നു. വളർച്ച 36%. ഇന്ത്യയിൽ നിന്നുള്ള ലാഭം 554 കോടി. കഴിഞ്ഞ വർഷം 390 കോടി; വളർച്ച 42%. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വിറ്റുവരവ് 4,535 കോടി രൂപ. വളർച്ച 34%. നാലാം പാദത്തിലെ ലാഭം മുൻവർഷത്തെ 70 കോടി രൂപയിൽ നിന്നു 137 കോടിയായി.

Leave a Reply

Your email address will not be published. Required fields are marked *