തിരുവനന്തപുരത്തെയും തിരുവിതാംകൂർ ചരിത്രത്തെയും സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും വന്നു കണ്ടിരിക്കേണ്ട ഒരിടമാണ് കോയിക്കൽ കൊട്ടാരം. വിലമതിക്കാനാകാത്ത അപൂർവ ചരിത്ര ശേഷിപ്പുകളാലും ചരിത്ര രേഖകളാലും സമ്പന്നമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്ഥിതി ചെയ്യുന്നകോയിക്കൽ കൊട്ടാരം. 16 ആം നൂറ്റാണ്ടിൽ വേണാട് രാജവംശത്തിലെ പ്രശസ്തയായ ഉമായമ്മ റാണിയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. ഈ കൊട്ടാരം വേണാട് രാജ കുടുംബത്തിന്റെ താമസസ്ഥലമെന്നതിനു പുറമെ, ഭരണസിരാകേന്ദ്രമായും പ്രവർത്തിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ കൊട്ടാരം 1677ൽ 1684ലും മധ്യേ നിർമിച്ചതാണ്. ഇത് വേണാട് രാജാവ്വംശത്തിന്റെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരങ്ങളിൽ ഒന്നായി കണക്കാക്കുന്നു. 1677 മുതൽ 1684 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ഉമയമ്മ റാണിക്കുവേണ്ടി നിർമിച്ച കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.
ഈ കൊട്ടാരം 350വർഷത്തിലേറെ പാഴാക്കമുള്ളതായി കണക്കാക്കുന്നു. പുരാതന വാസ്തു കലാവിദ്യയാൽ സമ്പന്നമാണ് ഈ കൊട്ടാരം. കൊട്ടാരത്തിൽ നിലകൊള്ളുന്ന ശിൽപ്പ കലയും നാണയ ശേഖരവും നിർമാണ ശൈലിയും, ചരിത്രപരമായി ശ്രേദ്ധേയമാണ്.
കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകങ്ങളിൽ ആയുധ ശേഖരങ്ങളും ഉൾപ്പെടുന്നു. വെൺചുരുട്ട് , കത്തികൾ, ചുരലുകൾ, വാളുകൾ, തുടഞ്ഞി പുരാതന കാലത്തെ ആയുധങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ശേഖരം തിരുവിതാംകുറിന്റെ സമ്പന്നമായ യുദ്ധ പരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.
ഇന്ന് കോയിക്കൽ കൊട്ടാരം ഒരു ചരിത്രമ്യൂസിയം ആയാണ് പ്രവർത്തിക്കുന്നത്. 1980 ൽ പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും 1992ൽ പൈതൃക മ്യൂസിയം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇന്ന് നിരവധി സന്ദർശകർ ഈ ചരിത്ര മ്യൂസിയം സന്ദർശിക്കാനും തിരുവിതാംകുറിന്റെ പൈതൃകത്തെ അറിയാനും ഇവിടെ എത്തുന്നു.