കൈലാസം: വിശ്വാസങ്ങളും വസ്തുതകളും

കൈലസ പർവതത്തെപ്പറ്റി കേൾക്കാത്തവരാരും ഉണ്ടാവില്ല.എന്നാൽ ഇന്ന് വരെ ഒരാൾക്കു പോലും മൗണ്ട് കൈലസ് കീഴടക്കാനോ കയറാനോ സാധിച്ചിട്ടില്ല.

പല മതങ്ങളും പവിത്രതയോടെയാണ് മൗണ്ട് കൈലസിനെ കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദു മതങ്ങളിൽ ശിവൻ വസിക്കുന്ന സ്ഥലമാണ് കൈലാസം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ആകെ മൊത്തം ഉയരം വരുന്നത് 8,848.86cm.എന്നാൽ മൗണ്ട് കൈലസ്ന്റെ ഉയരം നോക്കുമ്പോൾ അത് 6,638m ആണ്. എവറസ്റ്റിന്റെ കാര്യത്തിൽ ഏകദേശം 5000തിലധികം ആളുകൾ കീഴടക്കിട്ടുണ്ട്, പക്ഷെ കൈലസിന്റെ കാര്യത്തിൽ ഇന്ന് വരെ ആരും തന്നെ അത് കീഴടക്കിയ യാതൊരുവിധ ചരിത്രവും ഇല്ല.

വ്യത്യസ്ഥ നിറഞ്ഞ ഒരുപാട് നിഗൂഢതകൾ നിറഞ്ഞിരിക്കുന്ന ഒരു പർവതം കൂടിയാണ് മൗണ്ട് കൈലസ്. ട്രാൻസ് ഹിമാലയുടെ ഭാഗമായിട്ട് ടിബറ്റിൽ ഒരു പിരമിഡ് രൂപത്തിലുള്ള ഈ ഒരു വിചിത്ര പർവതം സ്ഥിതിചെയ്യുന്നത്.

മൗണ്ട് കൈലസ് വ്യത്യസ്ത മതസ്ഥരുടെ ഇടയിൽ അവരുടെ ഏറ്റവും പ്രിയപ്പെട്ടതായ തോതിൽ പവിത്രമായി കാണുന്ന ഒരു പുണ്യസ്ഥലമാണ്. ഹിന്ദു മത വിശ്വാസപ്രകാരം ശിവൻ കുടികൊള്ളുന്ന പർവതമാണ് കൈലാസം എന്നാണ് വിശ്വാസം. അവിടെ തപസിരുന്നുകൊണ്ടാണ് ശിവൻ എല്ലാം നിയന്ത്രിക്കുന്നതെന്ന് മറ്റൊരു വിശ്വാസം. മാത്രമല്ല ശിവനെയും പാർവതിയെയും ശല്യം ചെയ്യാതിരിക്കാൻ ആ പർവതത്തിൽ കയറരുതെന്ന് കൂടി വിശ്വാസങ്ങൾ പ്രചരിക്കുന്നു.
എന്നാൽ മറ്റൊരു വിശ്വാസം സംബല എന്നാ മേത്തോളജിക്കൽ നഗരത്തെ കുറിച് പരാമർശിക്കുന്നുണ്ട്. അതായത് കലിയുഗത്തിൽ കൽക്കി അവതരിക്കുക സംബല എന്ന ഈ നഗരത്തിൽ നന്നായിരിക്കും എന്നാണ് വിശ്വാസം. പലരും വിശ്വസിക്കുന്നത് തന്നെ ഈ നഗരം സ്ഥിതി ചെയ്യുന്നത് കൈലസ പർവതമേഖലയിൽ തന്നെയാണെന്നാണ്.

ഇനി ബുദ്ധ മത വിശ്വാസം നോക്കുമ്പോൾ ആവരും വലിയ പവിത്രതയോടെയാണ് കൈലസത്തെ കാണുന്നത്. അവർ ഈ പർവതത്തെ വിളിക്കുന്നത് “ഗറു റിംപോച്ചേ “(Garu Rimpoche )എന്നാണ്. അതിൽ തന്നെ ചക്രസംവാരാ ബുദ്ധ ദംചൊകി എന്നാ സന്യാസി കൈലസത്തിൽ വസിച്ചുകൊണ്ടിരുന്ന് ആളുകൾക്ക് വ്യത്യസ്ത തരത്തിലുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കുന്നു എന്നാണ് വിശ്വാസം. അതുപോലെതന്നെ ഈ പർവതത്തെ പ്രദക്ഷണം ചെയ്യുന്നത് വലിയ പുണ്യവും പാപങ്ങൾ പൊറുക്കാനുമാണെന്നാണ് കണക്കാക്കുന്നത്. കൈലസത്തിൽ കയറുക എന്നതിലപ്പുറത്തേക് അതിൽ കാൽ പതിപ്പിക്കുന്നത് പോലും വലിയ മോശമായാണ് ബുദ്ധമത വിശ്വാസികൾ കണക്കാക്കുന്നത്.

BON എന്നാ ടിബറ്റ് മതത്തിലേക് നോക്കുമ്പോൾ അവരും വലിയ പ്രാധാന്യത്തോടെയാണ് മൗണ്ട് കൈലസത്തെ കാണുന്നത്. അവരുടെ ദൈവങ്ങൾ വസിച്ചുകൊണ്ടിരിക്കുന്നത് കൈലസ പർവതത്തിന്റെ മുകളിലാണെന്നാണ് വിശ്വാസം. അവരുടെ ദൈവം സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നത് ഈ പർവതത്തിന്റെ മുകളിലാണെന്നാണ് മറ്റൊരു വിശ്വാസം.

ഇനി ജൈന മതത്തിലേക് നോക്കുമ്പോൾ അവരുടെ ദൈവങ്ങൾക്കൊക്കെതന്നെ മോക്ഷം ലഭിച്ചിട്ടുള്ള ഒരു ഇടമാണ് മൗണ്ട് കൈലസ് എന്നാണ് അവരുടെ വിശ്വാസം.

എന്നാൽ ഇന്ന് വരെ ആ ഒരു പർവതത്തെ കീഴടക്കിയതായിട്ടുള്ള യാതൊരുവിധ റെക്കോർഡും ഉണ്ടായിട്ടില്ല. പക്ഷെ 1980 റെയ്നഹോൾഡ് മെസ്സനെർ എന്നാ മൗണ്ടെയ്നർ മലയുടെ മുകളിൽ കയറാൻ ശ്രമിച്ചെങ്കിലും പല മതസ്ഥരും വളരെ പവിത്രതയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്നാ കാരണത്താൽ അദ്ദേഹം തന്നെ അതിൽനിന്നും പിന്മാറി.
പിന്നീട് 1990ങ്ങളുടെ തുടക്കത്തിൽ കേണൽ R C വിൽ‌സൺ എന്നാ ഒരു ബ്രിട്ടീഷ് ഉദ്യോഗയസ്ഥൻ പർവതത്തെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി പക്ഷെ വലിയ തോതിൽ കാലാവസ്ഥ മോശമായതോടെ അദ്ദേഹത്തിന് മടങ്ങി പോകേണ്ടി വന്നു. എന്നാൽ പല വിശ്വാസികളും പറയുന്നത് ഇത് ദൈവപക്കലിൽ നിന്നുള്ള കാര്യമാണെന്നാണ്. ടിബറ്റ് കാരുടെ പക്കൽ നിന്നും അറിയാൻ സാധിച്ചത് മില്ലേറെപ്പ എന്നാ ഒരു സന്യാസിയാണ് കൈലസ് കീഴടക്കിയ ഏക വെക്തി എന്നാണ് ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന കാര്യത്തിൽ സംശയങ്ങൾ ഇന്നും നിലനിർത്തുന്നുണ്ട്.

ശാസ്ത്രീയമായി നോക്കുമ്പോൾ എക്സ്ട്രീം ടെററൈൻ ആണ് ഈ പർവതത്തിനുള്ളത് അതിനുമുകളിൽ കയറുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ്. മറ്റൊന്ന് ഇടക്കിടെ ഉള്ള മോശ കാലാവസ്ഥയാണെന്നാണ് പറയുന്നത്. പിന്നെ ഇതുവരെ ആരും കയറാത്തത് കൊണ്ട് കൃത്യമായ ഒരു വഴി ഇല്ലാത്തത് കൊണ്ടുമായിരിക്കാം. മറ്റൊന്ന് ഒരു unusual magnetic field പ്രദേശത്തുള്ളത് കൊണ്ട് കൊമ്പസ് പോലുള്ള യന്ത്രങ്ങൾ കെടുപ്പാട് വരുന്നതു കൊണ്ടവമെന്നും പറയപ്പെടുന്നു.

1980കളിൽ പൂർണമായും പർവതത്തിന്റെ മുകളിൽ കയറുന്നത് ചൈനീസ് ഗവണ്മെന്റ് നിർത്തലാക്കുകയും ചെയ്തു.

ഇതിനെല്ലാം അപ്പുറത്തേക്ക് ശെരിക്കും എന്താണ് ഈ മൗണ്ട് കൈലസ്? അതിന് മുകളിൽ എന്നതാണ്? എന്തുകൊണ്ടാണ് ആർക്കും അത് കീഴടക്കാൻ സാധിക്കാത്തത്? ഒട്ടനവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ ഇന്നും ബാക്കിയാണ്.

Leave a Reply

Your email address will not be published. Required fields are marked *