മലയാളികളെ വലക്കുന്ന മുദ്രപ്പത്ര ക്ഷാമം

നിയമപരമായ സാമ്പത്തിക ഇടപെടലുകൾക്ക് സ്റ്റാമ്പ്‌ പേപ്പറുകൾ ഒരു അവശ്യരേഖയാണ്. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു സൈലൻറ് കില്ലർ ആയി മാറിയിരിക്കുകയാണ് ഇപ്പോൾ മുദ്രപത്രങ്ങളുടെ ലഭ്യതയില്ലായ്മ. 20, 50, 100, 200 രൂപയ്ക്കുള്ള മുദ്രപത്രങ്ങളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമല്ലാതെ ജനങ്ങൾ നട്ടംതിരിയുന്നത്. സാധാരണക്കാരന് സ്വന്തമായി ഒരു ചെറിയ ബിസിനസ് സംരംഭം ആരംഭിക്കാനോ, ലൈസൻസുകൾ തയ്യാറാക്കാനോ, സത്യവാങ്മൂലങ്ങൾ തയാറാക്കാനോ, വാടക വീട് മാറുന്ന സമയത്ത് വാടക കരാർ തയാറാക്കാനോ ഒക്കെ ഉപയോഗിക്കുന്നത് കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങളാണ്. നിലവിൽ ഇവ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുറഞ്ഞ വിലക്കുള്ള മുദ്രപ്പത്രങ്ങൾ വിപണിയിൽ കിട്ടാതിരിക്കുന്നിടത്തോളം കാലം ഉയർന്ന വിലക്കുള്ള മുദ്രപത്രങ്ങൾ വാങ്ങാൻ ജനങ്ങൾ നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെറും നൂറുരൂപ മുടക്കേണ്ട സ്ഥാനത്തു അഞ്ഞൂറു രൂപയും അഞ്ഞൂറു രൂപയുടെ സ്ഥാനത്തു 2000 രൂപയും മുടക്കേണ്ട രീതിൽ കാര്യങ്ങൾ നീങ്ങുന്നു.

കടലാസ് മുദ്രപത്രങ്ങളെ പൂർണമായും ഒഴിവാക്കി ഇ-സ്റ്റാമ്പിങ് എന്ന പുതിയ രീതിയിലേക്ക് സംസ്ഥാനത്തെ രെജിസ്ട്രേഷൻ നടപടികൾ മാറ്റപ്പെടുത്തുന്ന തീരുമാനം നിലവിൽ കൊണ്ടുവന്നിരുന്നു. കേരളത്തിലെ ഒരുലക്ഷം രൂപക്ക് താഴെയുള്ള എല്ലാ മുദ്രപത്ര ഇടപാടുകളും ഇ സ്റ്റാപിങ് സംവിധാനം നിർബന്ധമായി സർക്കാർ ഉത്തരറാവിറക്കിയതിനാൽ ആണ് മുദ്രപത്രങ്ങളുടെ ലഭ്യതയിൽ ഇത്രയധികം ക്ഷാമം അനുഭവിക്കേണ്ടി വരുന്നത് എന്നാണു പറയപ്പെടുന്നത്. ഇ സ്റ്റാപിങ് എന്നത് ഒരു കമ്പ്യൂട്ടർ അധിഷ്ഠിത അപ്ലിക്കേഷനും സർക്കാരിന് നോൺ ജുഡീഷ്യൽ സ്റ്റാമ്പ്‌ ഡ്യൂട്ടി അടക്കുന്നതിനുമുള്ള ഒരു സുരക്ഷത മാർഗ്ഗമാണ്. ചിട്ടി, സത്യവാങ്മൂലം, വാടക കരാറുകൾ തുടങ്ങി മുദ്രപത്രങ്ങൾ ആവശ്യമായി വരുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ട്. ഇതിനാൽ 20,100,200രൂപ മുതലായ മുദ്രപത്രങ്ങൾക്ക് ആവശ്യക്കാരും കൂടുതലാണ്.

നിയമപരവും സമ്പത്തികവുമായ ഇടപാടുകൾ മുതൽ ഭരണവും വരെ നമ്മുടെ ജീവിതത്തിന്റെ വിവിധ വശനങ്ങളെയും ബാധിക്കുണ്ട്. അതിനാൽ സ്റ്റാമ്പ്‌ പേപ്പർ പ്രശനങ്ങളിൽ സർക്കാരും റെഗുലേട്ടറി ബോർഡുകളും സഹകരിക്കുകയും ഉടനടി പരിഹരിക്കുകയും ചെയേണ്ടത് നിർബദ്ധമാണ്. പരിഹാരങ്ങൾ നടപ്പിലാക്കുന്നതിലൂടെ നമുക്ക് കാര്യക്ഷമമാക്കാൻ കഴിയുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *