സ്വന്തമായി ബിസിനസ് സംരംഭം ആരംഭിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിലുള്ള ആദ്യത്തെ വെല്ലുവിളിയാണ് മൂലധന സമാഹരണം. ക്യാപിറ്റൽ കണ്ടെത്താനായി മുന്നിലുള്ള ഏറ്റവും എളുപ്പത്തിലുള്ള മാർഗമാണ് ബിസിനസ് ലോണുകൾ. ബിസിനസ് ലോണിനെ കുറിച്ച് ചിന്തിക്കുമ്പോൾ മുന്നിൽ വരുന്ന ആദ്യത്തെ പേരാണ് മുദ്രാ ലോൺ. എന്നാൽ മുദ്ര ലോൺ മാത്രമാണോ ബിസിനസ് ലോൺ? മുദ്ര ലോൺ മാത്രമല്ല പലതരം ലോണുകൾ ഉണ്ട്. എല്ലാത്തിനും ഒരേ നടപടികൾ മാത്രമാണ്.
ബിസിനസ് ലോൺ രണ്ട് തരമുണ്ട്.
1.ടേം ലോൺ
നിങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന് വേണ്ട ,മെഷീണറികൾ ,ഫർണ്ണീച്ചർ തുടങ്ങിയ ഫിക്സഡ് അസറ്റിന് നൽകുന്ന ലോണാണ് ഇത്. ഇത് നിങ്ങളുടെ കയ്യിൽ കാശായി കിട്ടില്ല. ഏത് കമ്പനിയിൽ നിന്നാണോ സാധനം വാങ്ങേണ്ടത് അവിടെ നിന്നും ക്വട്ടേഷൻ വാങ്ങി ബാങ്കിൽ നൽകണം..
ലോൺ അനുവദിക്കുമ്പോൾ ആ കമ്പനിയുടെ പേരിൽ ഡിഡി ആയോ അക്കൗണ്ട് വഴിയോ പണം ബാങ്ക് നൽകും. നൽകുന്ന തുകയുടെ ജിഎസ്ടി ബിൽ കോപ്പി ബാങ്കിൽ ഹാജരാക്കണം..
2 വർക്കിംഗ് ക്യാപിറ്റൽ ലോൺ.
ഇത് ടേം ലോൺ നേടിയ ശേഷം ലഭിക്കുന്ന ലോണാണ്. നിലവിൽ വ്യവസായം ഉള്ളവർക്ക് ടേം ലോൺ എടുക്കാതെ തന്നെ ഈ ലോൺ ലഭിക്കും. ഈ ലോൺ തുക നിങ്ങളുടെ പേരിൽ ഓവർ ഡ്രാഫ്റ്റ്/ ക്യാഷ് ക്രെഡിറ്റ് ആയി അക്കൗണ്ടിൽ ലഭിക്കും. ഇതിൽ നിന്നും നിങ്ങൾക്ക് ബിസിനസിന് വേണ്ട തുക എടുക്കാം .. അതേപോലെ ഈ അക്കൗണ്ട് വഴി തന്നെ കൊടുക്കൽ വാങ്ങലുകൾ നടത്തണം..
ഇനി നിങ്ങളുടെ ബിസിനസ് ഏതെന്ന് തിരിച്ചറിയണം.
നിലവിൽ ബിസിനസ് രണ്ട് തരമുണ്ട്
- സർവ്വീസ് ബിസിനസ്.
ഉദാ: സ്റ്റുഡിയോ,ഷോപ്പുകൾ,ബുക്ക് സ്റ്റാൾ. ഈ ടൈപ് ലോണിന് സബ്സിഡി ഇല്ല.
- മാനുഫാക്റ്ററിംഗ്
- ഏതെങ്കിലും പ്രോഡക്ട് നിർമ്മിക്കുന്ന സ്ഥാപനമാണ് ഇതിൽ വരിക. ഉദാ: ഫുഡ് നിർമ്മാണം,വസ്ത്രം നിർമ്മാണം ,ഫർണ്ണിച്ചർ. ഈ വിഭാഗത്തിന് ടേം ലോണിന് നിബന്ധനകൾ പ്രകാരം സബിസിഡി ലഭിക്കും
ലോൺ എങ്ങനെ കിട്ടും?
അതിനായി ആദ്യം തുടങ്ങാൻ ഉദ്ദേശിക്കുന്ന ബിസിനസ്സിന്റെ കുറിച്ച് ആദ്യം നന്നായി പഠിക്കുക, വ്യവസായ വകുപ്പ്,മറ്റ് സ്ഥാപനങ്ങൾ നടത്തുന്ന 7 ദിവസത്തെ എന്റർപ്രണർഷിപ്പ് ക്ലാസ്സുകളിൽ പങ്കെടുക്കുക. അവിടെ നിന്നും തരുന്ന EDP സർട്ടിഫിക്കറ്റ് സ്വന്തമാക്കുക. കൂടാതെ നിങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന വ്യവസായത്തെ സംബന്ധിച്ചു കൂടുതൽ ക്ലാസ്സുകളിൽ പങ്കെടുത്ത് അറിവ് നേടുക. മാക്സിമം സർട്ടിഫിക്കറ്റ് നേടുക..
അടുത്തതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന സമാന സംരംഭങ്ങൾ സന്ദർശിക്കുക. വെല്ലുവിളികൾ,അനുകൂല ഘടകങ്ങൾ പഠിക്കുക, മെഷീണറികൾ കാണുക. മെഷീൻ കമ്പനികൾ സന്ദർശിച്ച് വിവിധയിനം മെഷീണറികളെ പറ്റി പഠിക്കുക.
അടുത്തതായി
മെഷീണറികളുടെ ക്വട്ടേഷൻ പേരിൽ വാങ്ങുക. കൂടാതെ ഏകദേശം വരവ് ചിലവ് കണക്കുകൾ സ്വയം എഴുതി കൂട്ടി പഠിക്കുക.. തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം തീരുമാനിക്കുക അതിന് ബിൽഡിംഗ് നമ്പർ ഉണ്ടെന്ന് ഉറപ്പുവരുത്തണം അതിന് ശേഷം
വാങ്ങിയ ക്വട്ടേഷൻ
നിങ്ങൾ തയ്യാറാക്കിയ വരവ് ചിലവ് കണക്കുകൾ
സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വാടക കരാർ കോപ്പി അല്ലെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇവയുമായി ഒരു പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന ആളെ പോയി കാണുക.
മിക്ക വ്യവസായ വകുപ്പിന്റെ ഓഫീസിലും ഉദ്യോഗസ്ഥർ ഫ്രീയായി ഇത് ചെയ്ത് തരാൻ തയ്യാറാണ്. പക്ഷേ നല്ല അപേക്ഷകർ ആകണം.
പ്രോജക്ട് റിപ്പോർട്ട് തയ്യാറായി കഴിഞ്ഞാൽ നിങ്ങൾ അക്കൗണ്ട് ഉള്ള ബാങ്കിലോ അടുത്ത ബാങ്കിലോ സന്ദർശിച്ച് ഈ പ്രോജക്ട് റിപ്പോർട്ട് കാണിച്ച് സംസാരിക്കുക.
പോകുമ്പോൾ ആധാർ കാർഡ്, പാൻകാർഡ്, വാടക കരാർ കോപ്പി അല്ലെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഫോട്ടോ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, ക്വട്ടേഷൻ
ഇവ ഒരു ഫയൽ ആക്കി കൊണ്ട് പോവുക.
ഇത് നിങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കും.
ബാങ്ക് മാനേജർ പല രീതിയിലും നിങ്ങളുടെ താത്പര്യം അറിവ് ആവശ്യകത പരിശോധിക്കും. പല തവണ കയറി ഇറങ്ങേണ്ടി വരും.
നിങ്ങൾ നേടിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ നിങ്ങൾക്ക് അവരെ കാണിച്ച് നിങ്ങളുടെ പരിചയം തെളിയിക്കാം. ഇത്രയും തയ്യാറായി പോയാൽ നിങ്ങൾക്ക് ലോൺ ബാങ്ക് തന്നിരിക്കും.
ചില സൂചനകൾ കൂടി.
- സിബിൽ സ്കോർ 700 ന് മുകളിൽ ഉണ്ടാകണം..
- ഒരു ചെറിയ കട തുടങ്ങാൻ 25 ലക്ഷം എന്ന് ചെന്ന് പറഞ്ഞാൽ അവർ തരില്ല.
- പണം തിരിമറി ഈ സംവീധാനത്തിൽ നടക്കില്ല..അതിന് വേണ്ടി ലോണിന് പോകേണ്ട.
ബാങ്ക് മാനേജർ ലോൺ തരാമെന്ന് സമ്മതിച്ചാൽ. പ്രോജക്ട് റിപ്പോർട്ട് വ്യവസായ വകുപ്പിന്റെ ഓഫീസർക്ക് നല്കുക. അദ്ദേഹം അത് പരിശോധിച്ച ശേഷ. ബാങ്ക് മാനേജർക്ക് ഫോർവേർഡ് ചെയ്യും
പിന്നീട് ബാങ്ക് ഇത് സ്വീകരിച്ച് പാസ്സാക്കാൻ അയക്കും. 5 ലക്ഷം രൂപ വിലയുള്ള ലോണുകൾ ബാങ്ക് മാനേജർ തന്നെ പാസ്സാക്കും, അതിന് മുകളിൽ ഉള്ള ലോണുകൾ ഉയർന്ന ലോൺ ക്രെഡിറ്റ് ഡിപ്പാർട്ട്മെന്റിന് അയക്കും. തുക കൂട്ടി വച്ചാൽ അവർ ഇതിൽ ചിലപ്പോൾ ചില കുറവുകൾ വരുത്താം.
കൂടാതെ ആകെ ലോണിന്റെ 85 ശതമാനം വരെ മാത്രമേ ബാങ്ക് പാസ്സാക്കി തരൂ. ബാക്കി നമ്മൾ കയ്യിൽ നിന്നും അടക്കണം. ലോൺ പാസ്സായി വന്നാൽ ബാങ്ക് സാംഗ്ഷൻ ലെറ്റർ തരും. അതിന് ശേഷം നമ്മുടെ വിഹിതം ബാങ്കിൽ അക്കൗണ്ടിൽ ഇട്ടാൽ അത് കൂടി ചേർത്ത് മെഷീണറി കമ്പനികൾക്ക് ഡിഡി നൽകും.
ഇതിന് ശേഷം മെഷീണറികൾ സ്ഥാപിക്കുക. ഇതിന്റെ ബിൽ വാങ്ങി ബാങ്കിൽ സമർപ്പിക്കുക. അതിന് ശേഷം ബാങ്ക് മാനേജർ സ്ഥാപനം സന്ദർശിച്ച് ഇത്പരിശോധിക്കും. കൂടാതെ വിവിധ ലൈസൻസുകൾ നിങ്ങൾക്ക് തേടേണ്ടി വരും.അതിന്റെ കോപ്പി ബാങ്കിൽ ഹാജരിക്കണം. ഒറിജിനൽ അവരെ കാണിച്ച് ബോദ്ധ്യപ്പെടുത്തണം. ഇതിന് ശേഷം ബില്ലുകൾ , ലൈസൻസ് ഇവ ചേർത്ത് സബ്സിഡിക്ക് വ്യവസായ വകുപ്പിൽ അപേക്ഷ നൽകാം. ഈ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് അനുവദിക്കുന്ന മുറക്ക് വരുന്നതാണ്..
ലോൺ അനുവദിച്ച് കഴിഞ്ഞാൽ കയ്യിൽ നിന്നും ഇടേണ്ടി വരുന്ന തുക ഉണ്ടാക്കാൻ കഴിയാത്തവർക്ക് മാർജിൻ മണി ഗ്രാന്റ് എന്നൊരു സംവീധാനം ഉണ്ട്.
ആകെ ലഭിക്കുന്ന സബ്സിഡിയുടെ 50 ശതമാനം തുക ഗ്രാന്റ് ആയി ലഭിക്കും. ഇത് മാക്സിമം 3 ലക്ഷം രൂപയാണ്. അതായത് 50 ലക്ഷം രൂപ സബ്സിഡിക്ക് അർഹത ഉണ്ടെങ്കിലും ഗ്രാന്റ് ആയി 3 ലക്ഷമേ കിട്ടൂ. കൂടാതെ ലോൺ എടുത്തവർക്ക് മാത്രമേ ഈ തുക കിട്ടൂ. ഇത്രയും തയ്യാറായി പോയാൽ ഒരു ബാങ്കും ലോൺ നിരസിക്കില്ല. ലോൺ അപേക്ഷ നൽകുമ്പോൾ രസീത് ചോദിച്ചു വാങ്ങുക
ലോൺ നിരസിച്ചാൽ വ്യക്തമായ കാരണം കാണിച്ച്. അവർ നിങ്ങൾക്ക് അതിന്റെ രേഖയും തരുന്നതാണ്.കൂടാതെ അവരുടെ ലോൺ ഡിസ്പോസൽ ബുക്കിൽ രേഖപ്പെടുത്തുകയും വേണം. ലോൺ നിരസിക്കാൻവ്യക്തമായ കാരണം ഇല്ലെങ്കിൽ നിങ്ങൾക്ക് ബാങ്കിന്റെ ഉയർന്ന ഓഫീസിൽ പരാതി നൽകാം. ഇല്ലെങ്കിൽ ലീഡ് ബാങ്ക് മാനേജർക്ക് നല്കാം.
എന്നിട്ടും നടപടി ഇല്ലെങ്കിൽ ബാങ്കിംഗ് ഓംബുഡ്സ്മാൻ, ഫിനാൻസ് സെക്രട്ടറി ഇവർക്ക് പരാതി നൽകാം
ലോൺ നിരസിക്കാൻ താഴെ. പറയുന്ന കാരണങ്ങൾ കൊണ്ട് കഴിയും.
- കുറഞ്ഞ ക്രെഡിറ്റ് സ്കോർ
- അനുഭവം പരിചയക്കുറവ്
- പ്രോജക്ടിന്റെ വിജയസാധ്യത കുറവ്
- രേഖകളുടെ അഭാവം.