ഇന്ന് ലോകമെമ്പാടും ഇലക്ട്രിക് വാഹനവിപ്ലവം ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിൽ വരെ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കയ്യടക്കി കൊണ്ടിരിക്കുന്നു. ഇന്നത്തെ ഉയർന്ന ഇന്ധന വിലയിൽ സാധാരണക്കാരന് തന്റെ കുടുംബത്തോടൊപ്പം പോക്കറ്റുകീറാതെ യാത്രകൾ ചെയ്യാൻ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്നത് ഇലക്ട്രിക് കാറുകളിലൂടെയാണ്. ലോകമെമ്പാടും ഇലക്ട്രിക് കാർ വിപണി ഇന്ന് ഏറ്റവും മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചെറുതും വലുതുമായ ഒട്ടനവധി ഇലക്ട്രിക് കാർ മോഡലുകൾ ഇന്ന് നിരത്തുകൾ കീഴടക്കി കഴിഞ്ഞു. ലോകത്തിലുള്ള എല്ലാ മുൻനിര കാർ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക് വാഹനനിര വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിൽ വരെ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കയ്യടക്കി കൊണ്ടിരിക്കുന്നു. ടാറ്റ, മഹീന്ദ്ര, മാരുതി സുസുക്കി, ഹ്യൂണ്ടായ്, നിസ്സാൻ തുടങ്ങി എല്ലാ മുൻനിര ഓട്ടോമൊബൈൽ ബ്രാൻഡുകളും കാർ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക് വാഹനനിര വിപുലീകരിച്ചു കൊണ്ട് പുതിയ പുതിയ മോഡലുകൾ തുടർച്ചയായി ഇറക്കിക്കൊണ്ടിരിക്കുന്നു. ജനങ്ങൾ ഇപ്പോൾ പെട്രോൾ ഡീസൽ വാഹനങ്ങളിൽ നിന്നും മാറി ഇലക്ട്രിക് വാഹനങ്ങളിലേക്ക് പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂട്ടറുകളിലും ഇലക്ട്രിക് കാറുകളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് പരിമിതമായി കണ്ടിരുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് സുലഭമായി കാണുന്ന അവസ്ഥയിലേക്കാണ് നമ്മുടെ റോഡുകൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ടാറ്റ മഹേന്ദ്ര മാരുതി സുസുക്കി ഹ്യൂണ്ടായ് നിസ്സാൻ തുടങ്ങി എല്ലാ മുൻനിര ഓട്ടോമൊബൈൽ ബ്രാൻഡുകളും കാർ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക് വാഹനനിര വിപുലീകരിച്ചു കൊണ്ടിരിക്കുന്നു പുതിയ പുതിയ മോഡലുകൾ തുടർച്ചയായി ഇറങ്ങിക്കൊണ്ടിരിക്കുന്നു.
ഇന്നത്തെ സഹസ്ര കോടീശ്വരനായ എലോൺ മസ്‌ക് ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ലസ്ഥാപിക്കുന്നതിന് ഏഴ് വർഷം മുൻപ് നമ്മുടെ ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് കാർ നിരത്തിലിറങ്ങി എന്ന് കേൾക്കുമ്പോൾ അതിശയമായി തോന്നിയേക്കാം. അതെ, ഇന്നത്തെ ഇലക്ട്രിക് വാഹന വിപ്ലവം വരുന്നതിനു മുൻപ് ഇന്ത്യയിൽ ആരംഭിച്ച ഒരു ഇലക്ട്രിക് കാർ ബ്രാൻഡ് ഉണ്ട്. നമ്മളെല്ലാം ഒരു തവണയെങ്കിലും കണ്ടിട്ടുള്ള, കൗതുകത്തോടെ നോക്കിയിട്ടുള്ള നമ്മുടെ സ്വന്തം മെയ്ഡ് ഇൻ ഇന്ത്യ ബ്രാൻഡ്, അതാണ് 'റേവ'.
ചേതൻ മൈനിയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ ആസ്ഥാനമായ മൈനി ഗ്രൂപ്പും യുഎസിലെ അമേരിഗോൺ ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജീസും (AEVT Inc.) സംയുക്ത സംരംഭമായി 1994-ൽ റീവ ഇലക്ട്രിക് കാർ കമ്പനി (RECC) സ്ഥാപിച്ചത്. താങ്ങാനാവുന്ന ഒരു കോംപാക്റ്റ് ഇലക്ട്രിക് കാർ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. തുടർന്ന് നിരവധി ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിൽ 2001 ൽ കമ്പനി REVA എന്ന പേരിൽ തങ്ങളുടെ ആദ്യ കോംപാക്ട് ഇലക്ട്രിക്ക് കാർ പുറത്തിറക്കി. റെവല്യൂഷണറി ഇലക്ട്രിക് വെഹിക്കിൾ ആൾട്ടർനേറ്റീവ്" എന്നതിന്റെ ചുരുക്കപ്പേരായിരുന്നു REVA. ആദ്യം ഇറങ്ങിയ REVA യിൽ ലെഡ്-ആസിഡ് ബാറ്ററികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു ചാർജിന് 80 km വരെ ആയിരുന്നു റേഞ്ച് പറഞ്ഞിരുന്നത്. പരമാവധി 80 km/h (50 mph) വേഗതയാണ് ഉണ്ടായിരുന്നത്. അതിനാൽ റേവ ഒരു സിറ്റികാർ ആയി മാറി. പിന്നിട് ലിഥിയം അയൺ ബാറ്ററി ഉപയോഗിച്ചപ്പോൾ 120 Km വരെ റേഞ്ച് കിട്ടുമായിരുന്നു.
2009 ആയപ്പോഴേക്കും ലോകമെമ്പാടും വിവിധ രാജ്യങ്ങളിലേക്ക് റേവ വാഹനങ്ങൾ കയറ്റിമതി ചെയ്യപ്പെട്ടു തുടങ്ങി. REVA മിക്ക യൂറോപ്യൻ ക്രാഷ് ടെസ്റ്റ് നിയമങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു, കാരണം അതിന്റെ കുറഞ്ഞ ഭാരവും ശക്തിയും "കാർ" വിഭാഗത്തിന് പകരം യൂറോപ്യൻ " ഹെവി ക്വാഡ്രിസൈക്കിൾ " എന്ന വിഭാഗത്തിൽ ആണ് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട്, 2010-ൽ, ന്യൂ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോ 2010-ൽ ജനറൽ മോട്ടോഴ്സ് ഇന്ത്യ തങ്ങളുടെ ഇലക്ട്രിക് ഹാച്ച്ബാക്ക് ഇ-സ്പാർക്ക് പ്രഖ്യാപിച്ചു, അതിനായി ബാറ്ററി സാങ്കേതികവിദ്യ റേവയാണ് വിതരണം ചെയ്തത്.
2011 മാർച്ച് പകുതിയോടെ REVA-യുടെ വ്യത്യസ്ത പതിപ്പുകൾ ലോകമെമ്പാടും 4,000-ത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചിരുന്നു. വാഹന നിർമാണ രംഗത്തെ മുൻനിര കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2010 മെയ് 26-ന് രേവയിൽ 55.2 ശതമാനം ഓഹരികൾ സ്വന്തമാക്കി, അതിനുശേഷം കമ്പനിയെ മഹീന്ദ്ര റീവ ഇലക്ട്രിക് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യുകയും 2016-ൽ കമ്പനിയെ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇപ്പോൾ റേവ വാഹനങ്ങൾ മഹിന്ദ്ര ബ്രാൻഡ് നാമത്തിൽ ആണ് പുറത്തിറങ്ങുന്നത്.
ഇലക്ട്രിക്ക് വാഹന നിർമാണ രംഗം വളർച്ചയുടെ പുത്തൻ പടവുകൾ കയറുമ്പോൾ ഇന്ത്യയിൽ ദീർഘ വീക്ഷണത്തോടെ മുന്നിൽ നിന്ന് നയിച്ച് റേവ നിർമാതാവായ ചേതൻ മൈനി ഇപ്പോഴും വിവിധ ഇലക്ട്രിക്ക് വാഹന സാങ്കേതികവിദ്യ ഗവേഷണങ്ങളുമായി Lithium Urban Technologies, Virya Mobility 5.0, SUN Mobility Pvt Ltd എന്നീ കമ്പനികളുടെ തലപ്പത്തുണ്ട്.