കേരളാ ബ്രാൻഡ്.. “PRODUCT OF KERALA”

വ്യാവസായിക മേഖലയിൽ നാഴികക്കല്ലായി മാറുകയാണ് ‘കേരളാ ബ്രാൻഡ്’. കേരളത്തിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ / നൽകുന്ന സേവനങ്ങൾ എന്നിവയ്ക്ക് ഒരു ആഗോള ഗുണനിലവാരം കൊണ്ട് വരികയും, അതുവഴി ഈ ഉൽപ്പന്നങ്ങൾ/ സേവനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഉള്ള വിപണന സാധ്യത കൂട്ടുകയും എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ നമ്മുടെ തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് “PRODUCT OF KERALA” എന്ന സവിശേഷമായ ഐഡന്റിറ്റി സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയിൽ കേരളത്തിനും ഈ ഉൽപ്പന്നങ്ങൾക്കും പ്രത്യേക സ്ഥാനം ലഭിക്കുകയും ചെയ്യും.

നിലവിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 6 വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്ക് കേരള ബ്രാൻ്റ് ലൈസൻസുകൾ നൽകി കഴിഞ്ഞു. പൂർണമായും കേരളത്തിൽ നിന്നും സംഭരിക്കുന്ന നാളികേരം/ കൊപ്ര മാത്രം ഉപയോഗിച്ച് കൊണ്ട്, കേരളത്തിൽ തന്നെ നിർമ്മിക്കുന്ന ഗുണമേന്മയുള്ള 6 വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകൾക്കാണ് കേരളാ ബ്രാൻ്റ് ലൈസൻസുകൾ കൈമാറിയത്.

കേരളത്തിലെ വ്യവസായത്തിന്റെ പ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്നതാവും കേരള ബ്രാൻഡ്

ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഈ മാനദണ്ഡങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധരായ നിർമ്മാതാക്കളുടെ / സേവന ദാതാക്കളുടെ വിപണന സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു സംവിധാനമായി കേരള ബ്രാൻഡ് പ്രവർത്തിക്കും. പല മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ/ സേവനങ്ങൾ അതാത് മേഖലയിൽ നിർദിഷ്ച്ചിട്ടുള്ള ഗുണ നിലവാര മാനദണ്ഡങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും അനുസൃതമായി കേരള ബ്രാൻഡിന് കീഴിൽ കൊണ്ട് വരും.

– കേരളത്തിൽ നിന്നുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മാണം

– മുഴുവനായും കേരളത്തിൽ തന്നെ നിർമ്മിക്കുന്നത്

– ബാലവേല പ്രോത്സാഹിപ്പിക്കാത്തത്

– ലിംഗ/വർഗ/ജാതി വിവേചനമില്ലാതെ പ്രവർത്തിക്കുന്ന ജോലി സ്ഥലങ്ങൾ

– പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവർത്തനങ്ങൾ

– സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങൾ

– സാങ്കേതികവിദ്യയിൽ ഊന്നിയ പ്രവർത്തനങ്ങൾ

കേരളാ ബ്രാൻഡ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ “പ്രൊഡക്റ്റ് ഓഫ് കേരള” എന്ന തനതായ ബ്രാൻഡ് നാമത്തിൽ അവരുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാൻ കഴിയും. ഒപ്പം ഉയർന്ന നിലവാരമുള്ള സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സാമ്പത്തിക സഹായം കേരള സർക്കാർ നൽകും. അന്താരാഷ്ട്ര വ്യാപാര മേളകളിലും മാർക്കറ്റിംഗ് എക്‌സ്‌പോകളിലും പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പട്ടികയിൽ ഈ ഉൽപ്പന്നങ്ങൾ പരിഗണിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *